Kerala
നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
കരുനാഗപ്പള്ളി | നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതി പിടിയില്‍. ആദിനാട് സായികൃപയില്‍ ഷാല്‍കൃഷ്ണന്‍ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്.
യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
പൊലീസ് പിടിയിലായ ഷാല്‍കൃഷ്ണ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികള്‍ വധശ്രമം, വഞ്ചന, കവര്‍ച്ച, നര്‍കോട്ടിക്ക്, അബ്കാരി കേസുകളില്‍ പ്രതികളാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി.
സുഹൃത്തുക്കളോടൊപ്പം വീട്ടില്‍ അതിക്രമിച്ച് കയറുകയും മര്‍ദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായും യുവതിയുടെ പരാതിയിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.