National
16കാരനെ മദ്യം നല്‍കി പീഡിപ്പിച്ചു; യുവതിക്ക് 20 വര്‍ഷം തടവും പിഴയും
30കാരിയായ ലാലിബായ് മോഗിയ എന്ന സ്ത്രീയാണ് കേസിലെ പ്രതി.

ജയ്പൂര്‍ | രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതിന് യുവതിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. 2023 ഒക്ടോബര്‍ 17നാണ് കേസിന് ആസ്പദമായ സംഭവം പ്രതിക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷ കൂടാതെ 45000 രൂപ പിഴയും കോടതി ചുമത്തി.
30കാരിയായ ലാലിബായ് മോഗിയ എന്ന സ്ത്രീയാണ് കേസിലെ പ്രതി. 16 വയസുള്ള മകനെ മോഗിയ വശീകരിച്ച് ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ച് മദ്യം നല്‍കി പീഡിപ്പിച്ചുവെന്നാണ് ഇരയുടെ മാതാവിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 363 ( തട്ടിക്കൊണ്ടുപോകല്‍), ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും), ലൈംഗിക കുറ്റകുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്.
---- facebook comment plugin here -----