Kerala
ഭര്‍തൃമാതാവിനെ പാറക്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം
ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് കിടന്ന പാറക്കല്ല് ബിഗ്ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നു
കൊല്ലം | ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കൊല്ലം പുത്തൂര്‍ പൊങ്ങന്‍പാറയില്‍ രമണിയമ്മയെ കൊന്ന കേസില്‍ മരുമകള്‍ ഗിരിത കുമാരിയെയാണ് കൊല്ലം ഫസ്റ്റ് അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2019 ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം
രമണിയയുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയ മകനായ വിമല്‍ കുമാറിന്റെ ഭാര്യയാണ് പ്രതി ഗിരിത കുമാരി. 2019 ഡിസംബര്‍ മാസം 11ന് ഉച്ചക്ക് 1.30 ന് വീട്ടില്‍ മറ്റാരുമില്ലിതിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് കിടന്ന പാറക്കല്ല് ബിഗ്ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നു. നിലവിളികേട്ട് ഓടി വന്ന രമണിഅമ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖരപിള്ളയും മറ്റുള്ളവരും ചേര്‍ന്ന് അടുക്കള വാതില്‍ ചവിട്ടി തുറന്ന് പ്രവേശിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രമണിയമ്മയെയും പ്രതിയേയും മുറിയില്‍ കാണുകയായിരുന്നു. ബോധരഹിതയായ രമണിയമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ബന്ധുക്കള്‍ സാക്ഷിയായ കേസില്‍ പ്രതിയുടെ ഭര്‍ത്താവ് വിമല്‍ കുമാര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.