Kerala
പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി; യുവതിക്ക് പരുക്ക്
ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
കോഴിക്കോട് | പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരുക്ക്. കോഴിക്കോട് മുക്കത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരുക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. 29 കാരിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. ഇന്നലെ രാത്രി ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും രക്ഷപ്പെടാനായി ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പോലീസില്‍ മൊഴി നല്‍കിയത്. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.