Connect with us

Kerala

താമരശ്ശേരിയില്‍ വളര്‍ത്തു നായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്

ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കോഴിക്കോട്  | താമരശ്ശേരി അമ്പായത്തോടില്‍ യുവതിക്ക് നേരെ വളര്‍ത്തുനായ്ക്കളുടെ അക്രമണം. മുഖത്തടക്കം നായയുടെ കടിയേറ്റ യുവതി കോഴിക്കോട് മെഡികതല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന്‍ റോഷന്റെ വളര്‍ത്തുനായകളാണ് റോഡില്‍ വെച്ച് അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയെ ആക്രമിച്ചത്. ഇതിന് മുമ്പും പലര്‍ക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു

 

Latest