Connect with us

Kerala

യുവതിക്ക് കൈക്കും തലയ്ക്കും പരുക്ക് ;പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസില്‍ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി

പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസില്‍ ഇതുവരെ ഒരാളെ മാത്രമാണ് പോലീസ് പിടികൂടിയിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസില്‍ യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ കൈക്കും തലക്കും ഉള്‍പ്പെടെ ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായിരുന്നെന്നാണ് ഡോക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

യുവതി ചികിത്സ തേടിയ നോര്‍ത്ത് പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറില്‍ നിന്നാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മൊഴി സ്വീകരിച്ചത്.

അതേസമയം ജര്‍മനിയിലേക്ക് കടന്ന മുഖ്യപ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസില്‍ ഇതുവരെ ഒരാളെ മാത്രമാണ് പോലീസ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് രാജേഷാണ് പിടിയിലായത്.

---- facebook comment plugin here -----

  -->  

Latest