Connect with us

Kerala

തിരുവനന്തപുരത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു

30 അടിയോളം താഴ്ചയുള്ള വീടിനോട് ചേന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ ഉണ്ടപ്പാറ നിഷ മന്‍സിലില്‍ നിഷ (28) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. 30 അടിയോളം താഴ്ചയുള്ള വീടിനോട് ചേന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്.

നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്. കുടുംബ പ്രശ്‌നമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാട്ടാക്കടയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിഷയെ കരക്കെത്തിച്ചത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

 

Latest