Connect with us

National

സോണിയാ ഗാന്ധിയുടെ പി എക്ക് എതിരെ ലൈംഗികാരോപണവുമായി യുവതി; പരാതി പിൻവലിക്കാൻ ഭീഷണിയെന്ന് വീഡിയോയിൽ വെളിപ്പെടുത്തൽ

സോണിയയുടെ പേഴ്‌സണൽ സെക്രട്ടറി പിപി മാധവനെതിരെയാണ് ആരോപണം.

Published

|

Last Updated

ന്യൂഡൽഹി | രണ്ട് മാസം മുമ്പ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതിയുടെ വീഡിയോ പുറത്ത്. സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നും പരാതി പിൻവലിക്കാൻ ഭീഷണിയുണ്ടെന്നും യുവതി വെളിപ്പെടുത്തി. ഒരു മിനിറ്റ് 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തവന്നത്. സോണിയയുടെ പേഴ്‌സണൽ സെക്രട്ടറി പിപി മാധവനെതിരെയാണ് ആരോപണം.

‘വളരെ സങ്കടത്തിനും വിഷമത്തിലുമാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. സോണിയാ ഗാന്ധിയുടെ പി എ പിപി മാധവൻ വിവാഹത്തിന്റെ പേരിൽ എന്നെ ബലാത്സംഗം ചെയ്തു. അതിനെതിരെ ഞാൻ ഉത്തം നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നാളിതുവരെ എന്നോട് തെളിവ് ചോദിച്ചിട്ടില്ല. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ (ഐഒ) മാറ്റി. എന്നോട് പറഞ്ഞില്ല. എന്റെ കുറ്റപത്രം ഹാജരാക്കി, എന്നോട് പറഞ്ഞില്ല. സുബൈർ അഹമ്മദിന്റെ അഭിഭാഷകൻ എന്നെ ഭീഷണിപ്പെടുത്തി. പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തി. എനിക്ക് പോലീസിനെ ഒട്ടും വിശ്വാസമില്ലായിരുന്നു. ദയവായി എല്ലാവരുമായും കൈകോർത്ത് എന്നെ സഹായിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു’- യുവതി വീഡിയോയിൽ പറയുന്നു.

സംഭവത്തിൽ ജൂൺ 26ന് ഡൽഹിയിലെ ഉത്തം നഗർ പോലീസ് സ്റ്റേഷനിൻ 376, 506 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. യുവതിയുടെ ഭർത്താവ് കോൺഗ്രസ് ഓഫീസിൽ ഹോർഡിംഗുകൾ സ്ഥാപിക്കാറുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് അദ്ദേഹം മരിച്ചു. ഇതിന് പിന്നാലെയാണ് ജോലിക്കായി പി.പി മാധവനെ സമീപിച്ചത്. 2022 ജനുവരി 21ന് മാധവൻ യുവതിയെ ആദ്യമായി തന്റെ വീട്ടിലേക്ക് വിളിപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു. താൻ ഭാര്യയുമായി വിവാഹമോചിതനാണെന്ന് പറഞ്ഞ മാധവൻ യുവതിയെ പല തവണ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് എഫ് ഐ ആർ.

അതേസമയം, ആരോപണം മാധവൻ നിഷേധിച്ചു. യുവതിയെ തനിക്ക് അറിയാമെന്നും എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും മാധവൻ പറഞ്ഞു.