Connect with us

National

സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി, വീഡിയോ വൈറല്‍

ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

മുബൈ | മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കുന്നതിനിടെ നൂറ് അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. സത്താറയിലാണ് സംഭവം. തോസ്ഘര്‍ വെള്ളംച്ചാട്ടം കാണാന്‍ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു 29കാരിയായ നസ്‌റീന്‍ അമീര്‍ ഖുറേഷി.

ഹോം ഗാര്‍ഡും പരിസരവാസികളും ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇത്തരം അപകടങ്ങള്‍ തടയാന്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും വെള്ളച്ചാട്ടങ്ങളും താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.യുവതിയെ രക്ഷിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്.

Latest