Connect with us

Kerala

കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയില്‍

നാടന്‍ചേരി വീട്ടില്‍ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. പ്രതി മുതുവറ സ്വദേശി കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം.

Published

|

Last Updated

തൃശൂര്‍ | കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാടന്‍ചേരി വീട്ടില്‍ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്.

പ്രതി മുതുവറ സ്വദേശി കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്ന് രാത്രി എട്ടോടെയായിരുന്നു സംഭവം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. മോഷണ മുതലായ സ്വര്‍ണം പ്രതിയുടെ കൈയില്‍ നിന്ന് കണ്ടെത്തി. കൊല്ലപ്പെട്ട സിന്ധുവിന്റെ സഹോദരീ ഭര്‍ത്താവാണ് പ്രതി കണ്ണനെന്ന് പോലീസ് പറഞ്ഞു.

 

Latest