Connect with us

National

മുംബൈയിലെ ബസ്സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്സില്‍ യുവതിയെ ബലാത്സംഗം ചെയ്തു

പോലീസ് സ്റ്റേഷനു 100 മീറ്റര്‍ മാത്രം അകലെയാണ് നടുക്കുന്ന കുറ്റകൃത്യം നടന്നത്

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ബസ്സ്റ്റാന്റില്‍ ബസ്സിനകത്ത് യുവതിയെ ബലാത്സംഗം ചെയ്തു. പോലീസ് സ്റ്റേഷനു 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിലായിരുന്നു യുവതി ബലാത്സംഗത്തിനിരയായത്.

സി സി ടി വി ദൃശ്യങ്ങളില്‍ നിന്നു പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. എട്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സ്ഥിരം കുറ്റവാളിയാണ് പ്രതിയെന്നു വ്യക്തമായിട്ടുണ്ട്. ബസ് കണ്ടക്ടര്‍ എന്ന വ്യാജേനെ നിര്‍ത്തിയിട്ട ബസ്സിയില്‍ യുവതിയെ കയറ്റിയാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയത്.

ബസ്സ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയോട് പ്രതിയായ യുവാവ് എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുകയും നിര്‍ത്തിയിട്ട ബസ് അങ്ങോട്ടു പോകുമെന്ന് പറയുകയും ചെയ്തു. നാട്ടിലേക്കു പോകാനുള്ള ബസ്സാണെന്നു തെറ്റിധരിപ്പിച്ചായിരുന്ന യുവതിയെ ബസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയത്. വാഹനത്തില്‍ എന്താണ് വെളിച്ചമില്ലാത്തതെന്ന് യുവതി ചോദിച്ചപ്പോള്‍, യാത്രക്കാര്‍ ഉറങ്ങുന്നതിനാല്‍ ലൈറ്റ് ഓഫ് ചെയ്തിരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചു. യുവതി ബസ്സില്‍ കയറിയ ഉടന്‍ യുവാവ് വാതില്‍ അടയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസ്സില്‍ കയറിയപ്പോള്‍ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി യുവതിയോട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചു.

Latest