Connect with us

National

അസമില്‍ യുവതിയെ ബലാത്സംഗം ചെയ്ത് മക്കളുടെ മുന്നില്‍വച്ച് ആസിഡ് ആക്രമണം; പ്രതി ഒളിവില്‍

സംഭവത്തിന് പിന്നില്‍ സ്ത്രീയുടെ അയല്‍വാസിയായ 28കാരനാണെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

ദിസ്പൂര്‍|അസമിലെ കച്ചാറില്‍ 30കാരിയെ ബലാത്സംഗം ചെയ്ത് രണ്ട് കുട്ടികളുടെ മുന്നില്‍വച്ച് ശരീരത്തില്‍ ആസിഡ് ഒഴിച്ചെന്ന് പരാതി. ജനുവരി 22നാണ് അതിദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ സ്ത്രീയുടെ അയല്‍വാസിയായ 28കാരനാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് മുമ്പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഭര്‍ത്താവ് ഇല്ലാത്ത സമയം നോക്കി പ്രതി യുവതിയുടെ വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ഭാര്യയുടെ വായും കൈയും കാലും കെട്ടി നിലത്ത് കിടക്കുന്നതായാണ് കണ്ടത്. ഒപ്പം ശരീരത്തില്‍ ആസിഡ് ഒഴിച്ചിരുന്നു. ശേഷം യുവതിയെ ഉടന്‍ തന്നെ സില്‍ചര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതി ഒളിവിലാണ്. പ്രതിക്കായി പോലീസ് ഊര്‍ജിതമായി തെരച്ചില്‍ ആരംഭിച്ചു.