Connect with us

Kerala

നിപ ലക്ഷണങ്ങളോടെ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി

കുറ്റിപ്പുറം സ്വദേശിനിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു

Published

|

Last Updated

കോഴിക്കോട് | നിപ ലക്ഷണങ്ങളോടെ നാല്‍പ്പതുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു.

കോഴിക്കോട് വൈറോളജി ലാബിലേക്കാണ് സ്രവം അയച്ചിരിക്കുന്നത്. നാളെ രാവിലെ സ്രവ പരിശോധനാഫലം ലഭിക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നിപ രോഗബാധയാണോ എന്നകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുകയുളൂ.

കഴിഞ്ഞ ഒരാഴ്ചയായി യുവതി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്‍ മാറ്റമില്ലാതായതോടെയാണ് ഇന്ന് വൈകിട്ടോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലുള്ള യുവതിക്ക് നിപ സംശയിക്കുന്നതിനാല്‍ പ്രത്യേക നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി.

 

Latest