Kerala
ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരുക്ക്
യാത്രക്കിടെ ഉറങ്ങിപ്പോയ യുവതി സ്റ്റേഷനില്‍ എത്തിയതറിഞ്ഞാണ് ഞെട്ടിയുണര്‍ന്നത്

പാലക്കാട് | ഒറ്റപ്പാലത്ത് ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവതിക്ക് ഗുരുതര പരുക്ക്. വയനാട് സ്വദേശിയായ കാര്‍ത്തിക (29) ക്കാണ് പരുക്കേറ്റത്. യുവതിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്ന് ഒറ്റപ്പാലത്തേക്കുള്ള യാത്രക്കിടെ ഉറങ്ങിപ്പോയ കാര്‍ത്തിക ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയതറിഞ്ഞാണ് ഞെട്ടിയുണര്‍ന്നത്. ചാടി ഇറങ്ങുന്ന സമയത്ത് ട്രെയിന്‍ പുറപ്പെട്ടുതുടങ്ങി. ഇതോടെ പ്ലാറ്റ്‌ഫോമില്‍ തലയടിച്ചു വീഴുകയായിരുന്നു. രാവിലെ 10:30നാണ് അപകടം നടന്നത്. തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
---- facebook comment plugin here -----