Kerala
തൃശൂരില്‍ ഓടി തുടങ്ങിയ ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചു; യുവതിക്ക് ഗുരുതര പരുക്ക്
പാലിയേക്കര സ്വദേശി രോഷ്ണയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്
![](https://assets.sirajlive.com/2024/02/special-train-897x538.jpg)
തൃശൂര്‍| തൃശൂര്‍ പുതുക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് ഗുരുതര പരുക്ക്. പാലിയേക്കര സ്വദേശി രോഷ്ണ (26)യ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയില്‍ കുടുങ്ങി പോവുകയായിരുന്നു.
യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി- ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസില്‍ പുതുക്കാട് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയില്‍ കുടുങ്ങി പോവുകയായിരുന്നു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവരും റെയില്‍വെ ജീവനക്കാരും ചേര്‍ന്നാണ് യിവതിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
---- facebook comment plugin here -----