Connect with us

National

സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് അമ്മാവന്റെ ഭീഷണി; യുവതി തീകൊളുത്തി മരിച്ചു

യുവതി മറ്റാെരാളുമായി അടുത്തതോടെയാണ് ഇയാള്‍ ഭീഷണി ആരംഭിച്ചത്.

Published

|

Last Updated

ബെംഗളുരു |  അമ്മാവന്റെ ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ടെക്കിയായ സുഹാസി സിംഗ്(24)ആണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ സന്ദേശങ്ങളും വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് അമ്മാവന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ 42 കാരനായ പ്രവീണ്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയുടെ ബന്ധുവാണ് യുവതി

ഹോട്ടല്‍ മുറിയില്‍ യുവതി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രവീണ്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുവരും നേരത്ത പ്രണയ ബന്ധത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. ഇതിന് ശേഷം യുവതി മറ്റാെരാളുമായി അടുത്തതോടെയാണ് ഇയാള്‍ ഭീഷണി ആരംഭിച്ചത്.

 

Latest