Kerala
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതി റിമാന്റില്‍
തൊടുപുഴ പുത്തന്‍പുരക്കല്‍ ഫൈസലിനെയാണ് താമരശേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
കോഴിക്കോട്|കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ഇടുക്കി സ്വദേശിയെ കോടതി റിമാന്റ് ചെയ്തു. തൊടുപുഴ പുത്തന്‍പുരക്കല്‍ ഫൈസലിനെയാണ് താമരശേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളുരുവില്‍ ജോലി ചെയ്യുന്ന യുവതി കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് അതിക്രമത്തിന് ഇരയായത്. കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ പിന്നിലെ സീറ്റിലിരുന്ന ഫൈസല്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ ഇയാളെ താമരശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.