Connect with us

Kerala

സൗഹൃദം വിച്ഛേദിച്ചതിന് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

കോഴിക്കോട് ചക്കുംകടവ് സ്വദേശി സലീം (56)നെയാണ് പോലീസ്  പിടികൂടിയത്. കള്ളിക്കുന്ന് സ്വദേശി ജംഷീലയ്ക്കാണ് കുത്തേറ്റത്.

Published

|

Last Updated

കോഴിക്കോട് | യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് ചക്കുംകടവ് സ്വദേശി സലീം (56)നെയാണ് പോലീസ്  പിടികൂടിയത്. കള്ളിക്കുന്ന് സ്വദേശി ജംഷീലയ്ക്കാണ് കുത്തേറ്റത്.

സൗഹൃദം വിച്ഛേദിച്ചതിനാണ് സലീം ആക്രമിച്ചതെന്നാണ് പരാതി. വീടിനു സമീപത്തെ ബസ് സ്റ്റോപ്പിനു സമീപം നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ സലീം കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ ജംഷീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലഹരിക്കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞ സലീമുമായുള്ള സൗഹൃദം യുവതി ഉപേക്ഷിച്ചിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

 

Latest