National
തോക്കുമായി യുവതി; കശ്മീരിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച
ഡല്‍ഹി പോലീസിലെന്ന് പരിചയപ്പെടുത്തിയായിരുന്നു ക്ഷേത്രത്തിനകത്ത് കടന്നത്

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കത്രയിലെ പ്രമുഖ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്‌ണോ ദേവീ ക്ഷേത്രത്തില്‍ തോക്കുമായെത്തിയ യുവതിയെ പോലീസ് പിടികൂടി. സുരക്ഷാ പരിശോധനകള്‍ ലംഘിച്ച് ജ്യോതി ഗുപ്തയെന്ന സ്ത്രീയാണ് തോക്കുമായെത്തിയതെന്ന് എസ് എസ് പി റിയാസി പര്‍മീന്ദര്‍ സിംഗ് പറഞ്ഞു. ഗുരുതര സുരക്ഷാ വീഴ്ചയാണ് ക്ഷേത്രത്തിലുണ്ടായത്.
ഡല്‍ഹി പോലീസിലെ ജോലിക്കാരിയെന്ന് പരിചയപ്പെടുത്തിയാണ് ഈ മാസം 14ന് യുവതി ക്ഷേത്ത്രിലെത്തിയത്. എന്നാല്‍ ഇവരുടെ കൈയിലുണ്ടായിരുന്നത് ലൈസന്‍സ് കാലാവധി കഴിഞ്ഞ പിസ്റ്റളായിരുന്നു. സംഭവത്തില്‍ കത്രയിലെ ഭവന്‍ പൊലീസ് സ്റ്റേഷനില്‍ ആയുധ നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ് എസ് പി അറിയിച്ചു.
കഴിഞ്ഞ ദിവസവും ക്ഷേത്രത്തിന് സമീപം സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു. സോഷ്യല്‍മീഡിയ താരം ഓര്‍ഹാന്‍ അവത്രമണിയും സുഹൃത്തുക്കളും മദ്യപിച്ച സംഭവത്തില്‍ അറസ്റ്റിലായിരുന്നു. കത്രയിലെ മദ്യനിരോധിത മേഖലയില്‍ ഇരുന്നാണ് ഇയാളും കൂട്ടരും മദ്യപിച്ചത്.