Connect with us

Kerala

ഉദ്ഘാടനം കാത്ത് ഹജ്ജ് ഹൗസിലെ വനിതാ ബ്ലോക്ക്

മൂന്ന് നിലകളിലായി നിർമിച്ച കെട്ടിടത്തിൽ വനിതാ ഹാജിമാർക്ക് താമസത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും പ്രാർഥനക്കുമുള്ള സൗകര്യങ്ങൾക്ക് പുറമേ ലൈബ്രറിയും ബാഗേജുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂരില്‍ ഹജ്ജ് ഹൗസിനോട് ചേർന്ന് വനിതകൾക്ക് മാത്രമായി നിർമിച്ച പ്രത്യേക കെട്ടിടത്തിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നു. എട്ട് കോടി രൂപ ചെലവിലാണ് വനിതകൾക്ക് മാത്രമായി പ്രത്യേക കെട്ടിടം നിർമിച്ചിരിക്കുന്നത്. രണ്ട് വർഷം മുന്പ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരുന്നെങ്കിലും കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.

ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന് മുമ്പ് തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ. 2007 നവംബർ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനാണ് ഹജ്ജ് ഹൗസ് ഉദ്ഘാടനം ചെയ്തത്.

മൂന്ന് നിലകളിലായി നിർമിച്ച കെട്ടിടത്തിൽ വനിതാ ഹാജിമാർക്ക് താമസത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും പ്രാർഥനക്കുമുള്ള സൗകര്യങ്ങൾക്ക് പുറമേ ലൈബ്രറിയും ബാഗേജുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.

Latest