Connect with us

icc womens cricket world cup 2022

വനിതാ ക്രിക്കറ്റ് ലോകകപ്പ് ഓസീസിന്

ചിരവൈരികളായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് തകര്‍ത്താണ് ഓസീസ് വനിതകള്‍ ലോകകിരീടം ഉയര്‍ത്തിയത്.

Published

|

Last Updated

ക്രൈസ്റ്റ്ചര്‍ച്ച് | ഐ സി സി വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം ആസ്‌ത്രേലിയക്ക്. ഏഴാമത്തെ ലോകകപ്പ് കിരീടമാണ് ആസ്‌ത്രേലിയ നേടുന്നത്. ഫൈനലില്‍ ചിരവൈരികളായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് തകര്‍ത്താണ് ഓസീസ് വനിതകള്‍ ലോകകിരീടം ഉയര്‍ത്തിയത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 356 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 43.4 ഓവറില്‍ 285 റണ്‍സില്‍ ഒതുങ്ങി. ഓസീസ് ഓപണര്‍ അലീസ്സ ഹീലി 170 റണ്‍സെടുത്ത് തിളങ്ങി. റേച്ചല്‍ ഹെയ്‌നസ് (68), ബെത് മൂണി (62) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഇംഗ്ലണ്ടിന്റെ അന്യ ഷ്രബ്‌സോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ നാത് ഷീവറിന്റെ പുറത്താകാതെയുള്ള സെഞ്ചുറി (148) പാഴായി. മറ്റാരും കാര്യമായ സംഭാവന ചെയ്തിട്ടില്ല. ഓസീസ് ബോളിംഗ് നിരയില്‍ അലാന കിംഗ്, ജെസ്സ് യൊനാസ്സന്‍ മൂന്ന് വീതവും മേഗന്‍ ഷൂട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.

Latest