National
സ്ത്രീ ശാക്തീകരണം സര്‍ക്കാരിന്റെ മുദ്രാവാക്യം: നരേന്ദ്ര മോദി
സേനകളില്‍ സ്ത്രീ സാന്നിധ്യം അഭിമാനകരമാണ്.
ന്യൂഡല്‍ഹി| നൂറ് കോടി വാക്‌സിനേഷന്‍ ഇന്ത്യയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷനില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം പ്രശംസനീയമാണ്. ആ നേട്ടം നല്‍കിയ ഊര്‍ജ്ജവുമായാണ് ഇനി മുന്നോട്ട് പോകുകയെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ മോദി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് യോഗയെ മുഖ്യധാരയിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സേനകളില്‍ വനിതാ സാന്നിധ്യം കൂടുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സേനകളില്‍ സ്ത്രീ സാന്നിധ്യം അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സര്‍ക്കാരിന്റെ മുദ്രാവാക്യമാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
---- facebook comment plugin here -----