Connect with us

National

വനിതാ പ്രീമിയര്‍ ലീഗ്: ആര്‍സിബി ഉപദേശകയായി സാനിയ മിര്‍സയെ നിയമിച്ചു

കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് ലേലത്തില്‍ മികച്ച ടീമിനെയാണ് ആര്‍സിബി സ്വന്തമാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഉപദേശകയായി ടെന്നീസ് താരം സാനിയ മിര്‍സയെ നിയമിച്ചു. ഇക്കാര്യം ആര്‍സിബി (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) തങ്ങളുടെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സാനിയയുമൊത്തുള്ള അഭിമുഖവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് ലേലത്തില്‍ മികച്ച ടീമിനെയാണ് ആര്‍സിബി സ്വന്തമാക്കിയത്. താരലലേത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 3.40 കോടിക്കാണ് സ്വന്തമാക്കിയത്. ലേലത്തില്‍ ഒരു താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയാണ് സ്മൃതിയുടേത്.

 

 

Latest