Connect with us

National

വനിത സംവരണ ബില്‍; ലോക്സഭയില്‍ ചര്‍ച്ച ആരംഭിച്ചു

ഇന്നലെയാണ് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ വനിത ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| വനിത സംവരണ ബില്ലില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭയില്‍ ഇന്ന് ചര്‍ച്ച ആരംഭിച്ചു.പാര്‍ലമെന്റില്‍ ഏഴു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും. ബില്‍ ഇന്ന് ലോക്‌സഭ പാസാക്കും. ബില്‍ ഇന്ന് ലോക്‌സഭ പാസാക്കിയാല്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും.

ഇന്നലെയാണ് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍  വനിത ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും.

ഇന്നലെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നത്. വനിതാ സംവരണ ബില്ലില്‍ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നും ബില്ലിനെ പിന്തുണക്കുന്നതായും ബിഎസ് പി നേതാവ് മായാവതി പറഞ്ഞു. 33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്സഭയിലും ഏര്‍പ്പെടുത്തതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

 

 

Latest