National
വനിതാ സംവരണ ബില്ല്: കെ കവിത ഡല്‍ഹിയില്‍ വട്ടമേശ സമ്മേളനം നടത്തും
കവിതയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘടനയായ ഭാരത് ജാഗ്രതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്
ഹൈദരാബാദ്| പാര്‍ലമെന്റിലെ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ബി ആര്‍ എസ് നേതാവ് കെ കവിത നാളെ ഡല്‍ഹിയില്‍ വട്ടമേശ സമ്മേളനം നടത്തും. ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വട്ടമേശ സമ്മേളനം നടക്കുമെന്ന് കവിതയുടെ ഓഫീസ് അറിയിച്ചു.
കവിതയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘടനയായ ഭാരത് ജാഗ്രതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന വനിതാ സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത മാര്‍ച്ച് 10 ന് ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിയിരുന്നു.
ബില്ലിനെ പിന്തുണച്ച് ബി ആര്‍ എസ്. എം എല്‍ സി നടത്തിയ നിരാഹാര സമരം ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.