National
വനിതാ സംവരണ ബില്‍ പാസ്സാക്കണം: സീതാറാം യെച്ചൂരി
ബിആര്‍എസ് നേതാവ് കെ.കവിത നടത്തുന്ന സത്യാഗ്രഹത്തില്‍ സംസാരിക്കവേയാണ് യെച്ചൂരി പറഞ്ഞത്.
ന്യൂഡല്‍ഹി| വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കെ.കവിത നടത്തുന്ന സത്യാഗ്രഹത്തില്‍ സംസാരിക്കവേയാണ് യെച്ചൂരി പറഞ്ഞത്.
മോദി നല്‍കിയ വാഗ്ദാനത്തിലൊന്നാണ് വനിതാ സംവരണം. പക്ഷെ ചര്‍ച്ചകള്‍ നടക്കുന്നുവെന്നല്ലാതെ ഇതുവരെ ബില്‍ പാസ്സാക്കിട്ടില്ല. ആയതിനാല്‍ ബിആര്‍എസിനൊപ്പം സിപിഐ എം നില്‍ക്കുമെന്നും ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
---- facebook comment plugin here -----