National
വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ വോട്ടെടുപ്പ് തുടങ്ങി
ബില്‍ രാജ്യസഭ നാളെ പരിഗണിക്കും.
ന്യൂഡല്‍ഹി | വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് തുടങ്ങി. പ്രധാന മന്ത്രി സഭയിലെത്തി. ബില്ലില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് വോട്ടെടുപ്പിലേക്ക് കടന്നത്. ബില്‍ രാജ്യസഭ നാളെ പരിഗണിക്കും. ബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്.
ഇന്നലെയാണ് നിയമമന്ത്രിഅര്‍ജുന്‍ റാം മേഘ്‌വാള്‍ വനിതാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും.
വനിതാ സംവരണ ബില്ലില്‍ പിന്നാക്ക എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നും ബില്ലിനെ പിന്തുണക്കുന്നതായും ബി എസ് പി നേതാവ് മായാവതി പറഞ്ഞു. 33ന് പകരം 50 ശതമാനം സംവരണം നിയമസഭകളിലും ലോക്‌സഭയിലും ഏര്‍പ്പെടുത്തതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.