Connect with us

women t20 world cup

വനിത ടി20 ലോകകപ്പ്: ഇന്ത്യക്ക് ആദ്യ തോല്‍വി

ഇംഗ്ലണ്ടിനോട് 11 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Published

|

Last Updated

ക്വിബറ | ഐ സി സി വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ടിനോട് 11 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 എന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140ല്‍ അവസാനിച്ചു.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ സ്മൃതി മന്ദാന അര്‍ധ സെഞ്ചുറി (52) നേടിയിരുന്നു. റിച്ച ഘോഷ് 47 റണ്‍സെടുത്ത് പുറത്താകാതെ പൊരുതിയെങ്കിലും വിഫലമായി. മറ്റാരും കാര്യമായ സംഭാവന അര്‍പ്പിച്ചില്ല. ഇംഗ്ലണ്ടിന്റെ സാറ ഗ്ലെന്‍ രണ്ട് വിക്കറ്റെടുത്തു.

നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് ഇംഗ്ലീഷ് തരങ്ങളെ പവലിയനിലെത്തിച്ച  രേണുക ഇന്ത്യൻ ബോളിംഗ് നിരയിൽ തീക്കാറ്റായി. ടോസ് ലഭിച്ച ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

---- facebook comment plugin here -----

Latest