Connect with us

Ongoing News

വനിതാ ടി 20 ലോകകപ്പ്: വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് 20 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്യാനായെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Published

|

Last Updated

കേപ്ടൗണ്‍ | ഐ സി സി വനിതാ ടി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം. അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലാണ്.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് 20 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്യാനായെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയുടെ കിടയറ്റ പന്തേറ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ വിന്‍ഡീസിന് പ്രതിബന്ധമാവുകയായിരുന്നു. ദീപ്തി ശര്‍മയുടെ കറങ്ങുന്ന പന്തുകള്‍ വിന്‍ഡീസിന് വിനയായി. ഇന്ത്യ നേടിയ ആറ് വിക്കറ്റുകളില്‍ മൂന്നും ദീപ്തിയുടെ വകയായിരുന്നു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ദീപ്തിയുടെ മൂന്ന് വിക്കറ്റുകള്‍ കൊയ്തത്.

ഹെയ്ലി മാത്യൂസാണ് ആദ്യം പുറത്തായത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ പൂജ വസ്ത്രക്കര്‍ ആണ് വിക്കറ്റ് നേടിയത്. ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത ഹെയ്‌ലിയെ റിച്ച ഘോഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിക്കറ്റില്‍ സ്റ്റെഫനീ ടെയ്ലറും ഷിമൈന്‍ കാംപ്ബെല്ലും പിടിച്ചു നിന്ന് പോരാടിയെങ്കിലും സ്‌കോറിങിന് വേഗം കൂട്ടാന്‍ കഴിഞ്ഞില്ല. ഷിമൈന്‍ കാംപ്ബെല്ലിനെ ദീപ്തി ശര്‍മ എറിഞ്ഞ പന്തില്‍ സ്മൃതി മന്ദാന തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. 36 പന്തില്‍ 30 റണ്‍സാണ് കാംപ്ബെല്ലിന്റെ സമ്പാദ്യം. ഇതേ ഓവറിലെ അവസാന പന്തില്‍ സ്റ്റെഫനീ ടെയ്ലറെ ദീപ്തി വിക്കറ്റിനു മുമ്പില്‍ കുരുക്കി. സ്റ്റെഫനി 40 പന്തില്‍ 42 റണ്‍സ് നേടി.

ഷിനേല്‍ ഹെന്റി (2) റണ്ണൗട്ടായി. റണ്‍സ് നേടിയ ഷബീക ഗജ്നാബി (13 പന്തില്‍ 15) യെ 19-ാം ഓവറിലെ അവസാന പന്തില്‍ രേണുക സിംഗ് ബൗള്‍ഡാക്കി. അവസാന ഓവറിലെ രണ്ടാം പന്തില്‍ സിക്സിന് ശ്രമിച്ച ആഫി ഫ്‌ളെച്ചര്‍ (0) ദീപ്തിക്കു മുമ്പില്‍ വീണു. 18 പന്തില്‍ 21 റണ്‍സെടുത്ത ഷിഡീന്‍ നേഷനും 2 പന്തില്‍ രണ്ട് റണ്‍സ് നേടിയ റഷാഡ വില്യംസും പുറത്താവാതെ നിന്നു.

 

---- facebook comment plugin here -----

Latest