Ongoing News
വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന് തുടക്കമായി
ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗിനിറങ്ങി. എട്ട് ഓവറിൽ മൂന്ന് വിക്കറ്റിന് 46 റൺസ്
കേപ്ടൌണ്‍ | വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിന് ദക്ഷിണ ആഫ്രിക്കയിലെ കേപ്്ടൗണ്‍ ന്യൂലാന്‍ഡ്സ് സ്റ്റേഡിയത്തില്‍ തുടക്കമായി. ടോസ് നേടിയ പാക്കിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. എട്ട് ഓവറിൽ മൂന്ന് വിക്കറ്റിന് 46 റൺസ് എന്ന നിലയിലാണ് പാകിസ്ഥാൻ്റെ തുടക്കം. എട്ട് റൺസെടുത്ത ജവേരിയ ഖാൻ ആണ് ആദ്യം പുറത്തായത്. പിന്നാലെ 12 റൺസ് എടുത്ത മുനീബ അലിയും പുറത്തായി.
എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരുന്നേകുന്നതാണ് ഇന്ത്യ- പാക് മത്സരം. ലോകകപ്പില്‍ ആണെങ്കില്‍ വീറും വാശിയും ഏറും. അത്തരമൊരു പോരാട്ടത്തിനാണ് തുടക്കമായിരിക്കുന്നത്.
കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആസ്ത്രേലിയക്കെതിരായ സന്നാഹ മത്സരത്തിനിടെ വിരലിന് പരുക്കേറ്റ ഓപണിംഗ് ബാറ്ററും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദന ഇന്ന് കളിക്കാത്തത് തിരിച്ചടിയാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ചാ ഘോഷ് എന്നിവരാണ് ബാറ്റിംഗ് പ്രതീക്ഷ. ആള്‍റൗണ്ടര്‍മാരായ ദീപ്തി ശര്‍മ, പൂജാ വസ്ത്രാകര്‍ എന്നിവരുടെ മികവ് നിര്‍ണായകമാകും.
രേണുക സിംഗ് ആണ് പേസ് ആക്രമണം നയിക്കുക.
പാക്കിസ്ഥാനെ കൂടാതെ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, അയര്‍ലാന്‍ഡ് എന്നിവയാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍. ഇന്ത്യയും പാക്കിസ്ഥാനും 13 തവണയാണ് ടി20 കളിച്ചത്. പത്ത് മത്സരങ്ങളിലും ജയം ഇന്ത്യക്കായിരുന്നു. പാക്കിസ്ഥാന്‍ മൂന്നെണ്ണം ജയിച്ചു.