Connect with us

Ongoing News

വനിതാ ലോകകപ്പ്; ദക്ഷിണാഫ്രിക്കന്‍ സ്വപനത്തിലേക്കുള്ള ദൂരം 157 റണ്‍സ്

74 റണ്‍സെടുത്ത ഓപണര്‍ ബെത് മൂണിയാണ് ടോപ് സ്‌കോറര്‍

Published

|

Last Updated

കേപ്ടൗണ്‍ | പടിക്കല്‍ കലം ഉടക്കുന്നവരെന്ന ചീത്തപ്പേര് മാറ്റാന്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്ക് ആവശ്യം 157 റണ്‍സ്. നിലവിലെ ജേതാക്കളായ ഓസിസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് താരതമ്യേനെ ബേധപ്പെട്ട വിജയലക്ഷ്യം ഉയര്‍ത്തിയത്. തുടര്‍ച്ചയായ മൂന്നാം കിരീടം തേടി ആസ്ത്രേലിയക്ക് പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന ബാറ്റിംഗ് സാധിച്ചില്ല.

ഓസിസ് ബാറ്റിംഗില്‍ 74 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപണര്‍ ബെത് മൂണിയാണ് ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും വലിയ സ്‌കോര്‍ സംഭാവന ചെയ്യാന്‍ കഴിയാതെ പോയതാണ് കൂറ്റന്‍ സ്‌കോറില്‍ നിന്ന് ഓസീസിനെ തടഞ്ഞത്.

ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരില്‍ ശബ്‌നിം ഇസ്മാഈല്‍, മറിസാനെ കാപ്പ് എന്നിവര്‍ രണ്ടു വിക്കറ്റ് നേടി.