fifa women world cup 23
വനിതാ ലോകകപ്പ്: ബ്രസീല്‍ നോക്കൗട്ട് കാണാതെ പുറത്ത്
1995 മുതല്‍ ആദ്യമായാണ് ബ്രസീല്‍ നോക്കൗട്ട് കാണാതെ പുറത്താകുന്നത്.
മെല്‍ബണ്‍ | ഫിഫ വനിതാ ലോകകപ്പില്‍ ബ്രസീല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്. ജമൈക്കയോട് സമനിലയില്‍ കുരുങ്ങിയതോടെയാണ് ബ്രസീല്‍ പുറത്തേക്കുള്ള വഴി കണ്ടത്. 1995 മുതല്‍ ആദ്യമായാണ് ബ്രസീല്‍ നോക്കൗട്ട് കാണാതെ പുറത്താകുന്നത്.
തങ്ങളുടെ രണ്ടാമത്തെ ലോകകപ്പില്‍ തന്നെ നോക്കൗട്ട് പ്രവേശനം നേടാനും കരുത്തരായ ബ്രസീലിനെ സമനിലയില്‍ കുരുക്കാനും ജമൈക്കക്ക് സാധിച്ചു. നേരത്തേ പനാമയെ തോല്‍പ്പിക്കുകയും ഫ്രാന്‍സിനെ സമനിലയിലാക്കുകയും ചെയ്തിരുന്നു ജമൈക്ക. ഫ്രാന്‍സിനോടെന്ന പോലെ ബ്രസീലിനെതിരെയും പ്രതിരോധത്തില്‍ മാത്രം ഊന്നയായിരുന്നു ജമൈക്കയുടെ തന്ത്രം.
തന്റെ അവസാന ലോകകപ്പില്‍ നിരാശ കലര്‍ന്ന പിന്മടക്കം ബ്രസീലിന്റെ മാര്‍ത്തയെ സംബന്ധിച്ച് നിരാശയായി. അതിനിടെ, ഇന്നത്തെ മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന സ്വീഡനോട് തോറ്റു (സ്‌കോര്‍ 0-2). ഇറ്റലിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പനാമയെ ഫ്രാന്‍സും മുട്ടുകുത്തിച്ചു.