Connect with us

International

വനിതാ ലോകകപ്പ്: ഇന്ത്യയ്ക്ക് തോല്‍വി, തോറ്റെങ്കിലും ചരിത്ര നേട്ടത്തിനരികെ ജുലന്‍ ഗോസ്വാമി

ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്.

Published

|

Last Updated

ഹാമില്‍ട്ടണ്‍| വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആതിഥേരായ ന്യൂസിലന്‍ഡിനോട് 62 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ന്യൂസിലന്‍ഡിനെതിരെ തോറ്റെങ്കിലും ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ഒരു ചരിത്ര നേട്ടത്തിനരികെയാണ്. ഇന്ന് കിവീസിനെതിരെ താരം ഒരു വിക്കറ്റ് നേടിയിരുന്നു. ഒരു വിക്കറ്റ് കൂടി നേടിയാല്‍ താരത്തെ തേടി അപൂര്‍വ നേട്ടമെത്തും. ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്.

ജുലന്‍ കളിക്കുന്ന അഞ്ചാമത്തെ ലോകകപ്പാണ്. നിലവില്‍ 39 വിക്കറ്റ് ജുലന്റെ അക്കൗണ്ടിലുണ്ട്. ഓസ്ട്രേലിയയുടെ ലിന്‍ ഫുള്‍സ്റ്റോണിനൊപ്പമാണ് ഗോസ്വാമി. ഇക്കാര്യത്തില്‍ കരോള്‍ ഹോഡ്ജസ് (37) രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ തന്നെ ക്ലേര്‍ ടെയ്ലര്‍ (36) മൂന്നാമതുണ്ട്. ഓസ്ട്രേലിയയുടെ കാതറിന്‍ ഫിറ്റ്സ്പാട്രിക് (33) നാലാം സ്ഥാനത്തുണ്ട്.

ഹാമില്‍ട്ടണില്‍ കിവീസ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 46.4 ഓവറില്‍ 198 റണ്‍സെടുക്കാനാണ് സാധിച്ചത്. 71 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ ലിയ തഹൂഹു, അമേലിയ കേര്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.

 

 

 

Latest