Kerala
വനിതാ ജയില്‍ അസി. സൂപ്രണ്ട് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം
നീലേശ്വരം|ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് അവശനിലയിലായ വനിതാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് മരിച്ചു. കണ്ണൂര്‍ വനിതാ ജയില്‍ ഉദ്യോഗസ്ഥ നീലേശ്വരം പള്ളിക്കര വടക്കേ നീലമന ഇല്ലത്തെ ഇ.കെ. പ്രിയ (50) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
തളിപ്പറമ്പിലെ പരേതനായ ഇ കെ പരമേശ്വരന്‍ നമ്പൂതിരിയുടെയും (റിട്ട. പ്രിവന്റീവ് ഓഫീസര്‍), സാവിത്രി അന്തര്‍ജനത്തിന്റെയും മകളാണ്. ഭര്‍ത്താവ്: പി വി എം. നാരായണന്‍ നമ്പൂതിരി (പബ്ലിഷര്‍ ട്രഷറര്‍ യോഗക്ഷേമസഭ പള്ളിക്കര ഉപസഭ). മകന്‍: പ്രിയേഷ് (പവന്‍ ഹാന്‍സ്, മുംബൈ). മരുമകള്‍: ഭാഗ്യശ്രീ. സഹോദരന്‍: യജ്ഞശങ്കര്‍.
---- facebook comment plugin here -----