Business
കമ്പനി ബോര്‍ഡുകളുടെ ഭാഗമാകാന്‍ സ്ത്രീകള്‍ക്ക് മടി: നിര്‍മല സീതാരാമന്‍
നിങ്ങളുടെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചെങ്കിലും മിക്ക വനിതകളും വരാന്‍ തയാറായില്ലെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡല്‍ഹി| കമ്പനി ബോര്‍ഡുകളുടെ ഭാഗമാകാന്‍ സ്ത്രീകള്‍ വൈമുഖ്യം കാട്ടുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റിനുശേഷം വ്യവസായ മേഖലയിലെയും ബാങ്കിങ് രംഗത്തെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു ധനമന്ത്രി. ഈ മേഖലയില്‍ താല്‍പര്യമുള്ള വനിതകളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണെന്ന് അവര്‍ പറഞ്ഞു. താന്‍ പലരെയും വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ട്. നിങ്ങളുടെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചെങ്കിലും മിക്ക വനിതകളും വരാന്‍ തയാറായില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബാങ്കുകള്‍ കൂടുതല്‍ ഉപയോക്തൃസൗഹൃദമാകണമെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ വായ്പയെടുക്കാനുള്ള സൗകര്യം ഒരുക്കണം. അതേസമയം, ബാങ്കിന് വലിയ പ്രയാസമുണ്ടാക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് ബജറ്റ് വിഹിതം കുറഞ്ഞതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു.