Connect with us

Pathanamthitta

പ്രശ്നാരംഭത്തില്‍തന്നെ സ്ത്രീകള്‍ നിയമവഴികള്‍ തേടണം: ഷാഹിദാ കമാല്‍

വര്‍ഷങ്ങളായി പീഡനം അനുഭവിച്ചശേഷം കമ്മിഷനെ സമീപിക്കുന്ന നിരവധി സംഭവങ്ങളുണ്ട്.

Published

|

Last Updated

അടൂര്‍ | സ്ത്രീകള്‍ തങ്ങള്‍ക്കു നേരിടുന്ന പ്രശ്നങ്ങളുടെ ആരംഭത്തില്‍ തന്നെ നിയമസംവിധാനങ്ങളുടെ പിന്തുണ തേടുന്നതാണ് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അനുഗുണമാകുകയെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ സ്വാര്‍ഥതാല്‍പര്യങ്ങളില്‍ അഭിരമിക്കുന്നത് കുടുംബപ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുവെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ അദാലത്തില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കമ്മിഷന്‍ അംഗത്തിന്റെ പ്രതികരണം. വര്‍ഷങ്ങളായി പീഡനം അനുഭവിച്ചശേഷം കമ്മിഷനെ സമീപിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ പരിഗണനയ്ക്കെടുത്ത 37 പരാതികളില്‍ 13 എണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. 19 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി

 

Latest