Connect with us

Kozhikode

സ്ത്രീകൾ സമൂഹത്തിന് വെളിച്ചം പകരേണ്ടവർ: സി മുഹമ്മദ് ഫൈസി

കുടുംബങ്ങളുടെ സന്തുലിതാവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്ന സ്ത്രീകൾക്കാണ് സാമൂഹിക പരിവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | സമൂഹത്തിലും കുടുംബത്തിലും വെളിച്ചം പകരേണ്ടവരാണ് സ്ത്രീകളെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കുടുംബങ്ങളുടെ സന്തുലിതാവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്ന സ്ത്രീകൾക്കാണ് സാമൂഹിക പരിവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മർകസ് ഹാദിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടീൻസ് കോൺക്ലൈവ് ഏകദിന  പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശറഫുദ്ദീൻ വെളിമണ്ണ അധ്യക്ഷത വഹിച്ചു. പി ശിഹാബുദ്ദീൻ, നാസർ സഖാഫി മണ്ടാട് ഹനീഫ അസ്ഹരി കാരന്തൂർ സംസാരിച്ചു.

ലൈഫ് സപ്പോർട്ടിംഗ് ക്ലാസുകൾക്ക് ട്രോമാകെയർ പരിശീലകരായ സുഹൈന വാഴക്കാട്, റമീസ് നേതൃത്വം നൽകി. അബ്ദുസ്സമദ് സഖാഫി, കെ പി സ്വാലിഹ് ഇർഫാനി, ജാബിർ സഖാഫി, സയ്യിദ് ജഅ്ഫർ ഹുസൈൻ സഖാഫി സംബന്ധിച്ചു.