Health
ടൈപ്പ്2 പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍; പഠനം
ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകള്‍ക്ക് അമിതവണ്ണം, രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.
ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് ഡയബറ്റിസ് യുകെ പ്രൊഫഷണല്‍ കോണ്‍ഫറന്‍സില്‍ (ഡിയുകെപിസി) 2023ല്‍ അവതരിപ്പിച്ച പഠനത്തിലാണ് പറയുന്നത്. ഒരേ അവസ്ഥയുള്ള പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രമേഹ സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്മാരെക്കാള്‍ ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകള്‍ക്ക് അമിതവണ്ണം, രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.