Connect with us

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ മന്ത്രിമാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതായി പറയപ്പെടുന്ന സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം ശക്തമാവുന്നു. മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമായ വിഷയങ്ങളാണ്. എന്നിട്ടും എങ്ങനെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തത് എങ്ങനെ എന്ന ചോദ്യം ഉയര്‍ന്നു നില്‍ക്കുകയാണ്. ഒരു ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ ഇക്കാര്യത്തില്‍ വ്യക്തത കൈവരിക്കണമെന്ന ആവശ്യമാണ് പൊതുസമൂഹം ഉയര്‍ത്തുന്നത്.തമിഴ്‌നാടിനെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ഗൂഢശ്രമം നടത്തിയോ എന്ന സംശയം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ഈ സംശയത്തെ മുഖവിലക്കെടുത്തു മുന്നോട്ടുപോയി പിശകുകള്‍ കണ്ടെത്തി പരിഹരിക്കണമെന്നാണ് ആവശ്യം. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരത്തിലെ ഉദ്യോഗസ്ഥരെ തമിഴ്‌നാട് വിലക്കെടുക്കുന്നതായി നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഡാമിലെ ജലനിരപ്പ് 136 അടിയായി കുറക്കാനുള്ള കേന്ദ്ര ജലകമ്മീഷന്റെ തീരുമാനം മറികടന്ന് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാട് സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചത് കേരളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്ന ആരോപണമാണ് ഉയര്‍ന്നത്.

---- facebook comment plugin here -----

Latest