National
വര്‍ക്ക് ഫ്രം ഹോം: നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം
ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും
ന്യൂഡല്‍ഹി | വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് നിര്‍മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ നീക്കം. കൊവിഡാനന്തര സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം വ്യാപകമായ സാഹചര്യത്തിലാണ് നടപടി. വര്‍ക്ക് ഫ്രം ഹോം ചട്ടങ്ങളില്‍ ജീവനക്കാരുടെ തൊഴില്‍സമയം കൃത്യമായി നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും.
പോര്‍ചുഗലിലെ നിയമനിര്‍മാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വര്‍ക്ക് ഫ്രം ഹോം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങള്‍ തയാറാക്കുന്നത്.
ജോലി സമയത്തിന് ശേഷം ജീവനക്കാര്‍ക്ക് മെസേജ് അയക്കുന്നത് പോര്‍ചുഗല്‍ നിയമവിരുദ്ധമാക്കിയിരുന്നു. തൊഴില്‍ നിയമത്തിലാണ് പോര്‍ചുഗീസ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാല്‍ ഇനി മുതല്‍ പോര്‍ച്ചുഗലില്‍ തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ക്കെതിരെ നിയമപരമായി നീങ്ങാം. ഇതിന് പുറമെ ‘വര്‍ക്ക് ഫ്രം ഹോം’ ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന തിരത്തിലും നിയമ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.