Connect with us

National

ജോലി സമ്മര്‍ദം; വിഷാദ രോഗബാധിതനായ യുവാവ് ജീവനൊടുക്കി

വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്ന കാര്‍ത്തികേയന്‍.

Published

|

Last Updated

ചെന്നൈ | ജോലിയിലുള്ള സമ്മര്‍ദം താങ്ങാനാവാതെ തമിഴ്‌നാട് തേനി സ്വദേശി ആത്മഹത്യ ചെയ്തു. 38-കാരനായ കാര്‍ത്തികേയനാണ് സ്വയം ഷോക്കേല്‍പ്പിച്ച് ജീവിതം അവസാനിപ്പിച്ചത്. വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്ന കാര്‍ത്തികേയന്‍.

കഴിഞ്ഞ തിങ്കളാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി തിരിച്ചെത്തിയ ഭാര്യ ജയന്തിയാണ് കാര്‍ത്തികേയനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജയന്തി എത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടിയിട്ടും ആരും തുറക്കാതായതോടെ തന്റെ കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് പൂട്ട് തുറന്ന് ജയന്തി അകത്തുകയറി നോക്കിയപ്പോഴാണ് കാര്‍ത്തികേയനെ അബോധാവസ്ഥയില്‍ കണ്ടത്. ശരീരം മുഴുവന്‍ കേബിള്‍ ചുറ്റിയ നിലയിലായിരുന്നു. ജയന്തി ഉടന്‍ തന്നെ അയല്‍ക്കാരെയും പോലീസിനെയും വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

 

Latest