Connect with us

Education

പഠനത്തോടൊപ്പം ജോലി; യു കെ വിളിക്കുന്നു

India Young Professional Scheme വഴി രണ്ട് വർഷത്തെ വിസ ഇന്ത്യക്കാർക്കായി യു കെ ഗവൺമെന്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ വിസ ഉപയോഗിച്ച് യു കെയിൽ തൊഴിലോ പഠനമോ കണ്ടെത്താം. നിങ്ങളൊരു ഗ്രാജ്വേറ്റ് ആണങ്കിൽ വലിയ തൊഴിൽ സാധ്യതകൾ ഈ വിസയിലൂടെ കണ്ടെത്താം.

Published

|

Last Updated

പുതുതലമുറയിലെ യുവാക്കളുടെ സ്വപ്നമാണ് വിദേശത്ത് പോയി പഠിക്കുക അല്ലെങ്കിൽ ജോലി ചെയ്യുക എന്നുള്ളത്. കണക്കെടുത്ത് നോക്കിയാൽ വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം വർധിച്ചതായി കണ്ടെത്താനാകും. തൊഴിലിനും പഠനത്തിനും മികച്ച അവസരങ്ങളാണ് വിദേശ രാജ്യങ്ങൾ നൽകുന്നത്. ഇതിൽ വേഗം എത്തിപ്പെടാൻ സാധിക്കുന്നു എന്ന നിലയിൽ മുന്നിട്ട് നിൽക്കുന്നത് യു കെയാണ്.

India Young Professional Scheme വഴി രണ്ട് വർഷത്തെ വിസ ഇന്ത്യക്കാർക്കായി യു കെ ഗവൺമെന്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ വിസ ഉപയോഗിച്ച് യു കെയിൽ തൊഴിലോ പഠനമോ കണ്ടെത്താം. നിങ്ങളൊരു ഗ്രാജ്വേറ്റ് ആണങ്കിൽ വലിയ തൊഴിൽ സാധ്യതകൾ ഈ വിസയിലൂടെ കണ്ടെത്താം.

2,400 പേർക്കാണ് ആദ്യഘട്ടത്തിൽ ഈ വിസ നൽകുന്നത്. ഫെബ്രുവരിയിലെ ആദ്യ ഘട്ടം അവസാനിച്ചാൽ ജൂലൈയിൽ രണ്ടാം ഘട്ടം വഴി 2,400 പേർക്ക് കൂടി വിസ ലഭ്യമാക്കും.അപേക്ഷ നൽകാൻ പാസ്സ്പോർട്ടും ബർത്ത് സർട്ടിഫിക്കറ്റും ഇ മെയിൽ അഡ്രസ്സും മാത്രം മതി. നിർദേശിക്കപ്പെട്ട മറ്റ് രേഖകൾ ശേഷം നൽകിയാൽ മതിയാകും.

നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റും നോക്കിയാണ് സെലക്ട് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസക്ക് അപേക്ഷ നൽകാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടവർ 259 പൗണ്ട് നൽകി വിസയും 940 പൗണ്ട് നൽകി ഹെൽത്ത് ഇൻഷ്വറൻസും എടുക്കണം. ബേങ്ക് ബാലൻസ് 2,530 പൗണ്ട് ഷോ മണിയായി കാണിക്കുകയും വേണം. താരതമ്യേന വളരെ കുറഞ്ഞ സാമ്പത്തിക പാക്കേജ് ആണിത്.

അപേക്ഷകർ 18നും 30 നും ഇടയിൽ വയസ്സുള്ളവരായിരിക്കണം. അപേക്ഷ നൽകാനും വിവരങ്ങൾക്കും www.gov.uk/india-young-profesionals-scheme-visa സന്ദർശിക്കുക. ഈ മാസം 28 മുതൽ മാർച്ച് രണ്ട് വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി.

മെഡിക്കൽ, പാരാമെഡിക്കൽ, ഐ ടി, തുടങ്ങിയ മേഖലകളിൽ യു കെയിൽ വലിയ ജോലി സാധ്യതകളാണുള്ളത്. വിശേഷിച്ചും ഒക്കുപ്പേഷനൽ തെറാപ്പി, നഴ്‌സിംഗ്, സോഷ്യൽ വർക്ക്, മിഡ് വൈഫ്, സൈക്കോളജി തുടങ്ങിയ പ്രൊഫഷനുകൾക്ക് വലിയ ഡിമാന്റ് ഉണ്ട്.

യു എസിൽ പഠിക്കാം
യു എസ് സംസ്ഥാനമായ സൗത്ത് ഡകോട്ടയിലെ പ്രമുഖ സർവകലാശാലകളിലൊന്നായ അഗസ്റ്റാന യൂനിവേഴ്സിറ്റിയാണ് യു ജി കോഴ്സുകളിലേക്ക് സ്‌കോളർഷിപ്പോടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രതിവർഷം 25,000 ഡോളർ (ഏകദേശം 20 ലക്ഷം രൂപ) വരെയാണ് സർവകലാശാല സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. യു എസിലെ പഴക്കമേറിയ സ്വകാര്യ സർവകലാശാലകളിലൊന്നാണ് അഗസ്റ്റാന. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് സർവകലാശാല സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. അക്കാദമികമായി മികവ് പുലർത്തുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.

സ്‌കോളർഷിപ്പ് ലഭിക്കാൻ
ഡിഗ്രി കോഴ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും യുവ പ്രൊഫഷനലുകൾക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം.

ബിസിനസ്സ്, കന്പ്യൂട്ടർ സയൻസ്, ഫിസിക്സ്, മാത്സ്, അക്കൗണ്ടിംഗ്, സോഫ്റ്റ്‌വെയർ എൻജിനീയറിംഗ്, ഡാറ്റാ സയൻസ് അടക്കമുള്ള വിഷയങ്ങളിലാണ് സ്‌കോളർഷിപ്പ് നൽകുന്നത്.
20,000 ഡോളറിന്റെ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നവർക്ക് ചുരുങ്ങിയത് 1,100 സാറ്റ്(യു എസിലെ സ്ഥാപനങ്ങളിൽ പഠനം നടത്താനുള്ള യോഗ്യതയായി പരിഗണിക്കുന്ന ടെസ്റ്റ്) സ്‌കോർ, അല്ലെങ്കിൽ 6.5/തത്തുല്യ ഐ ഇ എൽ ടി എസ് സ്‌കോർ വേണം. അല്ലെങ്കിൽ TOEFL 550 PBT സ്‌കോർ വേണം.

25,000 ഡോളറിന്റെ സ്‌കോളർഷിപ്പിന് 7.0 ഐ ഇ എൽ ടി എസ് സ്‌കോർ, അല്ലെങ്കിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ചുരുങ്ങിയത് 75 ശതമാനം ഗ്രേഡ് ശരാശരി വേണം.

എങ്ങനെ അപേക്ഷിക്കാം?
2023 സെപ്തംബറിൽ ആരംഭിക്കുന്ന പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സർവകലാശാല വെബ്സൈറ്റിൽ admission.augie.edu/apply/ എന്ന ലിങ്കിൽ കയറി പുതിയ അക്കൗണ്ട് ആരംഭിച്ച് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഏപ്രിൽ 30.

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234

Latest