Connect with us

Kerala

ഉത്സവത്തിന് കെട്ടിയ കമാനം പൊളിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം വിതുര ചായം ജംഗ്ഷനില്‍വച്ചാണ് അപകടമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം|വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ചെറ്റച്ചല്‍ പൊട്ടഞ്ചിറ സ്വദേശി പ്രകാശ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ വിതുര ചായം ജംഗ്ഷനില്‍വച്ചാണ് അപകടമുണ്ടായത്.

വൈദ്യുതാഘാതമേറ്റ പ്രകാശിനെ അടുത്തുണ്ടായിരുന്നവര്‍ വിതുര താലൂക്ക് ആശുപത്രിയിലും ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വിതുര പോലീസ് കേസ് എടുത്തു.

Latest