Kerala
തേനീച്ചയുടെ കുത്തേറ്റ തൊഴിലാളി മരിച്ചു
വെള്ളം ശേഖരിയ്ക്കുന്നതിനിടെ തേനീച്ച കൂട്ടം ആക്രമിക്കുകയായിരുന്നു.

തൊടുപുഴ | ഇടുക്കിയില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഉടുമ്പഞ്ചോല ആട്ടുപാറ സ്വദേശി സുബ്രഹ്മണി ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് സുബ്രഹ്മണിയ്ക്ക് തേനീച്ചയുടെ കുത്തേറ്റത്. വെള്ളം ശേഖരിയ്ക്കുന്നതിനിടെ തേനീച്ച കൂട്ടം ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ബോധരഹിതനായ സുബ്രഹ്മണിയെ രക്ഷിക്കുന്നതിനിടെ മറ്റ് നാലു പേര്‍ക്കും കുത്തേറ്റു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് സുബ്രഹ്മണി മരിച്ചത്.
---- facebook comment plugin here -----