Kerala
നിര്‍മാണ ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്
ഇരു നില വീടിന്റെ മുകളിലെ തേപ്പ് ജോലിക്കിടെയാണ് മോഹന്‍ദാസും മറ്റൊരു തൊഴിലാളിയും 26 അടി താഴ്ചയിലേക്ക് വീണത്
പാലക്കാട് | കുണ്ടൂര്‍ക്കുന്നില്‍ നിര്‍മാണ ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. ആറ്റാശ്ശേരി വടക്കേക്കര പുത്തന്‍ വീട്ടില്‍ മോഹന്‍ ദാസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 ഓടെയാണ് അപകടം. ഇരു നില വീടിന്റെ മുകളിലെ തേപ്പ് ജോലിക്കിടെയാണ് മോഹന്‍ദാസും മറ്റൊരു തൊഴിലാളിയും 26 അടി താഴ്ചയിലേക്ക് വീണത്.
ഗുരുതരമായി പരുക്കേറ്റ മണ്ണാര്‍ക്കാട് തെങ്കര കുലിക്കിലിയാട്ടില്‍ വീട്ടില്‍ പ്രവീണ്‍ (40) വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----