Connect with us

Kerala

മലപ്പുറത്ത് ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

മലപ്പുറം| മലപ്പുറത്ത് ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂര്‍ സ്വദേശി ഷംസുദീന്‍ (54) ആണ് മരിച്ചത്. തുവ്വൂര്‍ ഐലാശ്ശേരിയിലെ മരമില്ലിലേക്ക് ലോറിയില്‍ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെ ഷംസുദ്ദീന്റെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.

ഷംസുദ്ദീനെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Latest