Kerala
അങ്കമാലിയില്‍ തെങ്ങ് കയറുന്നതിനിടെ കയര്‍ പൊട്ടി വീണ് തൊഴിലാളി മരിച്ചു
സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തെങ്ങ് കയറുന്നതിനിടെയായിരുന്നു അപകടം

കൊച്ചി|അങ്കമാലി പാറക്കടവ് മാമ്പ്രയില്‍ തെങ്ങ് കയറുന്നതിനിടെ കയര്‍ പൊട്ടി വീണ് തൊഴിലാളി മരിച്ചു. പാറക്കടവ് എളവൂര്‍ നടുവത്ത് വീട്ടില്‍ പരേതനായ രാജന്റെ മകന്‍ ബിത്രനാണ് (55) മരിച്ചത്. തെങ്ങില്‍ നിന്ന് തലകുത്തി വീഴുകയായിരുന്നു.
ഇന്ന് രാവിലെ എട്ടുമണിക്കാണ് അപകടമുണ്ടായത്. മാമ്പ്ര അസീസി നഗറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തെങ്ങ് കയറുന്നതിനിടെയാണ് സംഭവമുണ്ടായത്. തെങ്ങില്‍ നിന്ന് തലകുത്തി വീണ ബിത്രന്‍ അവശ നിലയിലായിരുന്നു. ബിത്രനെ അങ്കമാലി എല്‍എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----