Connect with us

Ongoing News

വയനാട്ടില്‍ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മണി മരിച്ചു.

Published

|

Last Updated

മാനന്തവാടി | വയനാട് മാനന്തവാടിക്ക് സമീപം എരുമത്തെരുവ്- ചെറ്റപ്പാലം ബൈപാസിനു സമീപം പ്രവൃത്തിക്കിടെ ഇടിഞ്ഞ മണ്ണിനടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി. മാനന്തവാടി കല്ലിയോട്ട് സമരഭൂമിയിലെ മണി എന്ന മാണിക്യനാ(40)ണ് മരിച്ചത്.  രാവിലെ 11.30 ഓടെയാണ് സംഭവം. അഗ്നിരക്ഷാസേനയാണ് മണ്ണുനീക്കി ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മണി മരിച്ചു.

Latest