Kerala
കൊല്ലത്ത് കിണറ്റില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാനായില്ല; മൃതദേഹം പുറത്തെടുത്തു
14 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

കൊല്ലം | കുണ്ടറയില്‍ കിണര്‍ ഇടിഞ്ഞുവീണ് അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. 14 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഏഴുകോണ്‍ സ്വദേശി ഗിരീഷ് കുമാര്‍ ആണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അകപ്പെട്ടത്.
വൈകിട്ടായിരുന്നു സംഭവം. ചുമരിടിഞ്ഞ് വീണതിനാല്‍ സമീപത്ത് രണ്ട് വലിയ കുഴികളുണ്ടാക്കി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പുലര്‍ച്ചെ 4.45 വരെ തുടര്‍ച്ചയായി ശ്രമം പുരോഗമിച്ചു. തുടര്‍ന്ന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് പുലര്‍ച്ചെ 5.45ന് ശ്രമം പുനരാരംഭിച്ചു. രാവിലെ പത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.
---- facebook comment plugin here -----