Connect with us

National

ഛത്തീസ്ഗഡില്‍ ഇഷ്ടിക ചൂളയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

അപകടത്തില്‍ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.

Published

|

Last Updated

ഭോപ്പാല്‍| ഛത്തീസ്ഗഡിലെ ബസ്‌ന ജില്ലയില്‍ ഒരു ഇഷ്ടിക ചൂളയില്‍ അഞ്ച് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ഇഷ്ടിക ഉണ്ടാക്കാന്‍ ഉപയോഗിച്ച തീയില്‍ നിന്നുള്ള പുക കാരണമാണ് തൊഴിലാളികള്‍ക്ക് ശ്വാസം മുട്ടിയത്. ബസ്‌ന ജില്ലയിലെ ഗധ്ഫുലജാര്‍ ഗ്രാമത്തിലെ താമസക്കാരാണ് അഞ്ച് തൊഴിലാളികള്‍. അപകടത്തില്‍ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.

തൊഴിലാളികള്‍ തന്നെ ഉണ്ടാക്കിയ ഇഷ്ടികകളില്‍ കിടന്നുറങ്ങുമ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായാണ് ചൂള പ്രവര്‍ത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

 

 

 

Latest